പാനൂർ :സിപിഐ എം പാനൂർ ഏരിയ സമ്മേളനം നവംബർ 29, 30, ഡിസം.1 തിയ്യതികളിലായി ചമ്പാട് നടക്കും. സമ്മേളനത്തിൻ്റെ ഭാഗമായി താഴെ ചമ്പാടൊരുക്കിയ സംഘാടക സമിതി ഓഫീസ് സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം കാരായി രാജൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെകെ പവിത്രൻ അധ്യക്ഷനായി. പാനൂർ ഏരിയാ സെക്രട്ടറി കെഇ കുഞ്ഞബ്ദുള്ള, ചമ്പാട് ലോക്കൽ സെക്രട്ടറി കെ ജയരാജൻ, ഇ വിജയൻ എന്നിവർ സംസാരിച്ചു.