മാഹി:പന്തക്കൽ ജവഹർ നവോദയാ വിദ്യാലയത്തിലെ അന്തേ വാസികളായ കുട്ടികൾക്കായി ജെ.എൻ. വി. അലൂമിനി സംഘടിപ്പിച്ച സുംബ പരിശീലനം വേറിട്ട അനുഭവമായി.അന്താരാഷ്ട്ര സുംബ ഇൻസ്‌ട്രക്ടർ ലൈസൻസുള്ള യുവ പരിശീലകനും പന്തക്കൽ ജവഹർ നവോദയ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥിയുമായ പി.എം.ഹരിപ്രസാദ് ആണ് കുട്ടികൾക്ക് ഒരു മണിക്കൂറിലധികം നീണ്ടു നിന്ന സുംബ പരിശീലനം നല്കിയത്.പന്തക്കൽ നവോദയ വിദ്യാലയത്തിൽ താമസിച്ചു പഠിക്കുന്ന വിദ്യാർഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം വർധിപ്പിച്ച് അവരെ ആഹ്ളാദപൂർണ്ണരാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥി സംഘടന വേറിട്ട ഈ പരിശീലന പരിപാടി സംഘടിപ്പിച്ചത്.പരിശീലനം കണ്ടു നിന്ന അധ്യാപകർ സുംബ പരീശീലനത്തിൽ കൂട്ടത്തോടെ പങ്കെടുത്തത് കുട്ടികൾക്ക് ആവേശം പകരുന്ന അനുഭവമായി.മറ്റു ഫിറ്റ്‌നസ് രീതികളിൽ നിന്ന് വ്യത്യസ്തമായി വളരെ ലളിതവും ഫലപ്രദവും മടുപ്പുളവാക്കാത്തതും ആയതിനാൽ സുംബ ഡാൻസ് ഫിറ്റ്നസ് പരിശീലനം കുട്ടികൾക്ക് ഏറെ ഫലപ്രദമാണെന്ന് പ്രോഗ്രാം ഓർഗനൈസർ എം. സി. വരുൺ പറഞ്ഞു.പരിശീലന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ നവോദയ വിദ്യാലയം പ്രിൻസിപ്പാൾ ഡോ. കെ.ഒ. രത്നാകരൻ അധ്യക്ഷത വഹിച്ചു.വൈസ് പ്രിൻസിപ്പാൾ ഡോ. കെ. സജീവൻ ആശംസകൾ നേർന്നു.കായികാധ്യാപകരായ മുഹമ്മദ് ഷംസുൽ ഹഖ് സ്വാഗതവും ടി. സ്മിത നന്ദിയും പറഞ്ഞു.പരിശീലകൻ പി. എം. ഹരിപ്രസാദിന് വിദ്യാലയ അലുംനി അസോസിയേഷന്റെ വക സ്നേഹോപഹാരം അലുംനി ട്രഷറർ വി. പ്രസീന, പ്രിൻസിപ്പൽ ഡോ. കെ.ഒ. രത്നാകരൻ, വൈസ് പ്രിൻസിപ്പൽ ഡോ. കെ. സജീവൻ എന്നിവർ ചേർന്ന് സമർപ്പിച്ചു.അലൂമിനി അംഗങ്ങളായ പി.കെ ബിജു, സി. അനിമേഷ് , കെ. ക്ലൈനസ്, ദീക്ഷിത് ദിനേശ്, ശ്രാവൺ,അനഗ് സുരേന്ദ്രൻ, പി. സിദ്ധാർഥ് എന്നിവർ പരിശീലന പരിപാടിയുടെ സംഘാടനത്തിനു നേതൃത്വം നല്കി.
Sign in
Sign in
Recover your password.
A password will be e-mailed to you.