മാഹി : പുതുച്ചേരി സംസ്ഥാന സ്കൂൾ ഗെയിംസ് (ഗ്രൂപ്പ് – III)
ചാമ്പ്യൻ ഷിപ്പ് 26,27 തീയ്യതി കളിൽ മാഹിയിൽ വെച്ചു നടക്കും. പുതുച്ചേരി സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളെയും 8 സോണുകളായി തിരിച്ചാണ് മത്സരങ്ങൾ നടക്കുന്നത്. പുതുച്ചേരിയിലെ 4 സോണുകളും കാരയ്ക്കലിലെ ന 2 സോണുകളും, യാനത്തെ 1 സോൺ, അതിഥേയരായ മാഹിയുടെ ഒരു സോൺ എന്നിവയാണ് 8 സോണുകൾ.രണ്ട് ദിവസം നീണ്ടു നിൽക്കുന്ന മത്സരങ്ങൾക്ക് 26 ശനിയാഴ്ച തുടക്കമാകും നാനൂറോളം കുട്ടികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഫുട്ബോൾ പന്തക്കൽ സ്കൂൾ ഗ്രൗണ്ടിലും വോളിബോൾ, ടേബിൾ ടെന്നിസ് എന്നീ മത്സരങ്ങൾ മാഹി ഇൻഡോർ സ്റ്റേഡിയം എന്നിവിടങ്ങളിലായി നടക്കും.ചാമ്പ്യൻ ഷിപ്പിന്റെ സമാപന സമ്മേളനം 27 ന് വൈകുന്നേരം 3.30 ന് മാഹി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കും. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും രമേശ് പറമ്പത്ത് എം.എൽ.എ നിർവ്വഹിക്കും. മാഹി റീജിനൽ അഡ്മിനിസ്ട്രേറ്റർ ഡി മോഹൻകുമാർ അധ്യക്ഷനാകും. പുതുച്ചേരി സംസ്ഥാന സ്പോർട്സ് യൂത്ത് അഫയേഴ്സ് ഡയറക്ടർ വി വൈദ്യനാഥൻ,ചീഫ് എജുക്കേഷൻ ഓഫീസർ എം എം തനുജ , സി ഇ ഭരതൻ ജി എച്ച് എസ് എസ് വൈസ് പ്രിൻസിപ്പാൾ ഷീബ കെ എന്നിവർ സംസാരിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post