Latest News From Kannur

മതസൗഹാർദ്ദവും, ക്രമസമാധാനവും ഉറപ്പ് വരുത്തണം: ജനശബ്ദം

0

മാഹി:നാടിൻ്റെ നാനാഭാഗങ്ങളിൽ നിന്നും പതിനായിരങ്ങൾ വന്നെത്തുന്ന മയ്യഴിയുടെ ദേശീയോത്സവമായ മാഹിബസലിക്ക തിരുനാളിൻ്റെ ഏറ്റവും ജനത്തിരക്കേറിയ ദിനമായ ഒക്ടോബർ 13 ന് ഞായറാഴ്ച പള്ളിക്ക് മുന്നിലൂടെ വിജയദശമിയോടനുബന്ധിച്ച് പദസഞ്ചലനം നടത്താനിരിക്കെ, അധികൃതർ ക്രമസമാധാനം ഉറപ്പ് വരുത്താൻ വേണ്ട ക്രമീകരണങ്ങൾ നടത്തണമെന്ന് ജനശബ്ദം മാഹി ഭാരവാഹികൾ റീജ്യണൽ അഡ്മിനിസ്ട്രേറ്റരോടാവശ്യപ്പെട്ടു.
13 ന് ഞായറാഴ്ചയായതിനാൽ ഈ പെരുന്നാൾ സീസണിലെ ഏറ്റവും ജനത്തിരക്കേറിയ ദിവസമായിരിക്കുമത്. മദ്യഷാപ്പുകൾക്ക് അവധിയല്ലാത്ത ദിവസം .കൂടിയാണ്. ഇത് ക്രമസമാധാന പ്രശ്നമുണ്ടാക്കാനും കാരണമായേക്കാമെന്ന് ചൂണ്ടിക്കാട്ടി.
പതിനായിരങ്ങളെത്തുന്ന പെരുന്നാളിന് വാഹന പാർക്കിങ്ങിന് മറ്റൊരിടമില്ലെന്നിരിക്കെ, മാഹിസ്പോട്സ്ഗ്രൗണ്ടിൽ പാർക്കിങ്ങിന് വൻതുക പാർക്കിങ്ങ് ഫീസ് ഈടാക്കുന്നത് ഒഴിവാക്കണമെന്നും ജനശബ്ദം ഭാരവാഹികൾ ആവശ്യപ്പെട്ടു.
ചാലക്കര ഉസ്മാൻ ഗവ. ഹൈസ്കൂളിൽ അധികൃതരുടെ തലതിരിഞ്ഞ നടപടി മൂലം മൂത്രപ്പുരയും, പാചകശാലയും, ഡൈനിങ്ങ് ഹാളും തൊട്ടുരുമ്മിയാണ് നിർമ്മിച്ചിട്ടുള്ളത്. അരിച്ചാക്കുകൾ നനഞ്ഞ് കുതിർന്നിരിക്കുകയാണ്. മാത്രമല്ല,പുഴുവരിക്കുന്ന അരിയാണ് ഭക്ഷണത്തിന് ഉപയോഗിക്കുന്നതെന്ന് രക്ഷിതാക്കളും കുട്ടികളും പരാതിപ്പെടുന്നു.. മൂക്ക് പൊത്തി വേണം ഭക്ഷണം കഴിക്കാൻ.ഇത്തരമൊരു സാഹചര്യത്തിൽ സ്ഥിരം സംവിധാനം ഉണ്ടാകുന്നത് വരെ, തൊട്ടടുത്ത ഏതെങ്കിലും വിദ്യാലയത്തിൽ നിന്നും ഭക്ഷണം പാകം ചെയ്ത് കൊണ്ടുവന്ന് ,മൂത്രപ്പുരക്കടുത്ത ഡൈനിങ്ങ് ഹാൾ ഒഴിവാക്കി, മറ്റേതെങ്കിലും സൗകര്യപ്രദമായ സ്ഥലത്ത് വെച്ച് കുട്ടികൾക്ക് ഭക്ഷണ വിതരണം നടത്തണമെന്നും ആവശ്യപ്പെട്ടു.ജനശബ്ദംഭാരവാഹികളായഇ.കെറഫീഖ്, ദാസൻ കാണി, ചാലക്കര പുരുഷു
എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.

Leave A Reply

Your email address will not be published.