സ്വച്ഛ് ഭാരത് മിഷന്റെ സ്വച്ഛതാ ഹി സേവയുടെ ഭാഗമായി ഒരാഴ്ച കാലം നീണ്ടുനിന്ന പരിപാടിയുടെ സമാപനം ഗാന്ധി ജയന്തി ദിനത്തിൽ മാഹിയിൽ സമാപിച്ചു.
ഇ.വത്സരാജ് സിൽവർ ജൂബിലി ഹാളിൽ നടന്ന സമാപന ചടങ്ങ് മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാറിന്റെ അദ്ധ്യക്ഷതയിൽ എം. എൽ. എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു.
മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമോദിച്ച നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ കെ രമ്യയെ ചടങ്ങിൽ വച്ചു ഉപഹാരം നൽകി ആദരിച്ചു.
മാഹി പോലീസ് സുപ്രണ്ട് എസ്. ശരവണൻ, കെ.രമ്യ,നഗരസഭ ജീവനക്കാരായ ജിനോ ഹെൻ്ററി, ടി.സദേഷ് എന്നിവർ സംസാരിച്ചു.
സ്വച്ഛതാ പരിപാടിയിൽ പങ്കെടുത്ത പോലീസ് ഡിപ്പാർട്മെന്റ്,ശുചീകരണ തൊഴിലാളികൾ, റസിഡൻസ് അസോസിയേഷൻ, സ്വയം സഹായ ഗ്രൂപ്പ് പ്രവർത്തകർ,മഹിളാ സമാജങ്ങൾ, യൂത്ത് ക്ലബ്,ആപ്ത മിത്ര, തുടങ്ങിയവരെ ഉപഹാരം നൽകി ആദരിച്ചു.