മാഹി: കാരയ്ക്കലിൽ വെച്ച് നടന്ന പുതുചേരി സംസ്ഥാന സ്കൂൾ ഗെയിംസിൽ ഫുട്ബോൾ മത്സരത്തിൽ മാഹിക്ക് ചാമ്പ്യൻഷിപ്പ്. സീനിയർ ബോയ്സ് വിഭാഗത്തിലാണ് മാഹി ചാമ്പ്യന്മാരായത്. ഏകപക്ഷിമായിരുന്നു മാഹിയുടെ വിജയം തുടർച്ചയായി ഏഴാം വർഷമാണ് മാഹി ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുന്നത്. ആദ്യ മത്സരത്തിൽ സോൺ-അഞ്ച് കാരിക്കലിനെ 5 ഗോളിനും സെമിഫൈനൽ മത്സരത്തിൽ സോൺ-നാല് പുതുചേരിയെ 4ഗോളിനും ഫൈനലിൽ സോൺ-രണ്ട് പുതുചേരി 5 ഗോളിനും പരാജയപ്പെടുത്തിയാണ് മാഹി വിജയം നേടിയത്. ഒരു ഗോൾ പോലും വാഴങ്ങാതെയാണ്. മാഹിയുടെ വിജയം. പള്ളൂർ വി.എൻ പുരുഷോത്തമൻ ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ വിജിൻ കെ. പി. കൂടുതൽ ഗോൾ കരസ്ഥമാക്കി ടോപ് സ്കോറർ പട്ടം നേടി ടീം കോച്ച് പി ആർ സലീം അസിറ്റന്റ് കോച്ച് ശരൺ മോഹൻ എസ്, മാനേജർ അനീഷ് പി പി എന്നിവരുടെ മേൽനോട്ടത്തിലാണ് മാഹി ഫുട്ബോൾ ടീം ഗ്രൗണ്ടിലിറങ്ങിയത്.