തലശ്ശേരി :ലോക മാസ്റ്റേർസ് അത്ലറ്റിക്ക് മീറ്റിൽ പങ്കെടുക്കുന്ന ഹസീന ആലിയമ്പത്തിന് തലശ്ശേരി മാസ്റ്റർസ് അത്ലറ്റിക്ക് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. തലശ്ശേരി സ്റ്റേഡിയത്തിൽ നടന്ന യാത്രയയപ്പ് പരിപാടിയിൽ നിരവധി കായിക താരങ്ങളും അഭ്യുദയകാംക്ഷികളും പങ്കെടുത്തു. റിട്ടയേർഡ് പ്രിൻസിപ്പലും അന്താരാഷ്ട്ര കായികതാരവുമായ വി.കെ. സുധിമാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് യോഗം കണ്ണൂർ ജില്ല അത് ലറ്റിക്ക് അസോസിയേഷൻ പ്രസിഡണ്ട് ജോസ് മാത്യു ഉദ്ഘാടനം ചെയ്തു.
മുതിർന്ന കായിക താരവും മുൻ ഹെഡ്മാസ്റ്ററുമായ ജി രവീന്ദ്രൻ മാസ്റ്റർ ഹസീന ആലിയമ്പത്തിനെ പൊന്നാടയണിയിച്ചു.
ഫുട്ബോൾ അസോസിയേഷൻ പ്രതിനിധി ബാബുരാജ് , കണ്ണൂർ ജില്ല അത്ലറ്റിക്ക് അസോസിയേഷൻ ട്രഷറർ കെ.കെ.ഷമിൻ , ഇ അജയകുമാർ ,സുശാനന്ദ് എന്നിവർ പ്രസംഗിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post