മയ്യഴി: ഒരു ദേശത്തിന്റെ കഥയിലൂടെ ജ്ഞാനപീഠപുരസ്‌കാരം നേടിയ നോവലിസ്റ്റും സഞ്ചാരസാഹിത്യകാരനും കവിയുമായ എസ്.കെ. പൊറ്റെക്കാട്ടിനെ അനുസ്മരിച്ചു. സഹൃദയ സാംസ്കാരിക വേദി ന്യൂമാഹിയുടെ അനുസ്മരണം സി.വി.രാജൻ പെരിങ്ങാടി ഉദ്ഘാടനം ചെയ്തു. പി.കെ.വി. സാലിഹ് അധ്യക്ഷത വഹിച്ചു. എം.എ.കൃഷ്ണൻ, സോമൻ മാഹി, വി.കെ.അനീഷ് ബാബു, കെ.വി.ദിവിത, ഷാജി കൊള്ളുമ്മൽ, സി.കെ. രാജലക്ഷ്മി എന്നിവർ പ്രസംഗിച്ചു.