Latest News From Kannur

ജയേഷിനെ അക്രമിച്ചവർക്കെതിരെ നടപടി വേണം

0

തലശ്ശേരി: ശിവപുരം ഹൈസ്കൂൾ ജീവനക്കാരൻ വി.ജയേഷിനെ അനധികൃതമായി സ്കൂളിൽ കയറി അക്രമിച്ചവർക്കെതിരെ ശക്തമായ നടപടികളെടുക്കണമെന്ന് എയിഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ വിദ്യാഭ്യാസ ജില്ല കമ്മറ്റി അധികൃതരോടാവശ്യപ്പെട്ടു.
പ്രതിഷേധ യോഗം സംസ്ഥാന പ്രസിഡൻറ് എ.രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വനിതാ ഫോറം കൺവീനർ ലിജ ജെ, കണ്ണൂർ റവന്യൂ ജില്ലാ ട്രഷറർ ഗോപീകൃഷണൻ എൻ സി ടി , തലശ്ശേരി വിദ്യഭാസ ജില്ല സെക്രട്ടറി സന്തോഷ് കരിയാട്, ഇസ്മയിൽ ടി പി, സുധീഷ് ആർ കെ , മനോജ് കെ വി , സുമിത ടി കെ , ഷൈജു കെ ഇ ,ജയേഷ് വി തുടങ്ങിയവർ സംസാരിച്ചു

Leave A Reply

Your email address will not be published.