മാഹി : മുലയൂട്ടൽ വാരാഘോഷത്തോടനുബന്ധിച്ച് മാഹി ആരോഗ്യ വകുപ്പ് മാഹി ജനറൽ ആശുപത്രിയിൽ ശില്പശാല സംഘടിപ്പിച്ചു. പി എച്ച് എൻ ബി ശോഭനയുടെ അധ്യക്ഷതയിൽ അസിസ്റ്റൻ്റ് ഡയരക്ടർ ഡോ. സൈബുന്നീസ ബീഗം ശില്പശാല ഉദ്ഘാടനം ചെയ്തു. ജോലി സ്ഥലത്തും വീടുകളിലും മുലയൂട്ടലിനുള്ള പിൻതുണ എല്ലാവർക്കും ലഭ്യമാക്കണമെന്ന ഈ വർഷത്തെ പ്രമേയത്തെ അടിസ്ഥാനമാക്കി ശിശുരോഗ വിദഗ്ദ ഡോ. കെ ശില്പ ക്ലാസിന് നേതൃത്വം നൽകി. എൽ.എച്ച്.വി മാരായ കെ മിനി, ഏലിയാമ്മ പുന്നൂസ്, സലോമി മാത്യു, എ എൻ എം മാരായ വി പി സുജാത, ലിനറ്റ് ഫെർണാണ്ടസ് എന്നിവർ നേതൃത്വം നൽകി.