മാഹി: മാഹിയിലെ മാധ്യമ പ്രവർത്തകർക്ക് ലഭിക്കേണ്ട അർഹമായ ആനുകൂല്യങ്ങൾ അനുവദിച്ചു നൽകണമെന്ന് മാഹി പ്രസ്സ് ക്ലബ്ബിലെ സി.എച്ച്. ഗംഗാധരൻ സ്മാരക ഹാളിൽ നടന്ന ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ പുതുച്ചേരി സർക്കാറിനോട് ആവശ്യപ്പെട്ടു. മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.വി.ഹരീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ.സജീവൻ, ജെ.സി.ജയന്ത്. സത്യൻ കുനിയിൽ, എം.എ.അബ്ദുൾ ഖാദർ, നിർമ്മൽ മയ്യഴി, മോഹൻ കത്ത്യാരത്ത് സംസാരിച്ചു. പ്രസ്സ് ക്ലബ്ബിൻ്റെ പുതിയ ഭാരവാഹികളായി കെ.വി.ഹരീന്ദ്രൻ (പ്രസിഡണ്ട്), എം.എ.അബ്ദുൾ ഖാദർ, സത്യൻ കുനിയിൽ (വൈസ് പ്രസിഡണ്ട്), പി.കെ.സജീവൻ (ജന.സിക്രട്ടറി), നിർമ്മൽ മയ്യഴി, മജീഷ് ടി തപസ്യ, സിജിനി ജോൺ (ജോ.സിക്രട്ടറി) ജെ.സി.ജയന്ത് (ട്രഷറർ) ചാലക്കര പുരുഷു, മോഹൻ കത്ത്യാരത്ത്, സോമൻ പന്തക്കൽ(പ്രവർത്തക സമിതി അംഗങ്ങൾ) എന്നിവരെ തിരെഞ്ഞെടുത്തു.