മാഹി: ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ മുൻ പ്രസിഡണ്ട് മനയിൽ കുഞ്ഞഹമ്മദ് ഹാജിയേയും, കോൺഗ്രസ്സ് നേതാവ്കെ. ഇ മൊയ്തു സാഹിബിനേയും മാഹി ബ്ലോക്ക് കോൺഗ്രസ്റ്റ് കമ്മിറ്റി അനുസ്മരിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ. മോഹനൻ്റെ അദ്ധ്യക്ഷതയിൽ നഗരസഭ മുൻ വൈസ് ചെയർമാൻ പി.പി വിനോദൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി മാരായ കെ. ഹരിന്ദ്രൻ, കെ. സുരേഷ്, മഹിളാ കോൺഗ്രസ് പ്രസിഡന്റ് ആശാലത പി.പി , യൂത്ത് കോൺഗ്രസ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി ശ്രീജേഷ് എം. കെ ,മാഹി മേഖല യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് മുഹമ്മദ് സർഫാസ് എന്നിവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post