മാഹി ചൂടിക്കൊട്ട രാജീവ് ഭവന്റെ നേതൃത്വത്തിൽ പൊതുജന സൗകര്യാർത്ഥം Indane ഗ്യാസ് ഉപഭോക്താകൾക്ക് ഇ- മസ്റ്ററിങ്ങ് ക്യാമ്പ് നടത്തി.രാജീവ് ഭവനിൽ വച്ച് നടത്തിയ ഇ- മസ്റ്ററിങ്ങ് ക്യാമ്പിൽ നിരവധി ഉപഭോക്താക്കൾ പങ്കെടുത്തു.എല്‍.പി.ജി ഗ്യാസ് സിലിണ്ടര്‍ യഥാര്‍ത്ഥ ഉപഭോക്താവിന്റെ കൈയ്യില്‍ തന്നെ ആണോയെന്ന് പരിശോധിച്ച് ഉറപ്പിക്കാനാണ് മസ്റ്ററിംഗ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. ആധാര്‍ വിവരങ്ങള്‍ എല്‍.പി.ജി കണക്ഷനുമായി ബന്ധിപ്പിക്കുന്നതാണ് ഇലക്‌ട്രോണിക് കെ.വൈ.സി അഥവാ മസ്റ്ററിംഗ്.മുൻ നഗരസഭ വൈസ് ചെയർമാൻ പി പി വിനോദൻ, കെ. എം രവീന്ദ്രൻ, അജയൻ പൂഴിയിൽ, മുഹമ്മദ് സർഫാസ്, വിനോദ് പൂഴിയിൽ, കെ എം പ്രദീപൻ എന്നിവർ നേതൃത്വം നൽകി.