ജില്ലാ അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റി സംഘടിപ്പിച്ച കണ്ണൂർ പുഷ്പോത്സവത്തിന്റെ ഭാഗമായുള്ള മാധ്യമ പുരസ്ക്കാരങ്ങൾ കണ്ണൂർ റബ്കോ മിനി ഓഡിറ്റോറിയത്തിൽ രജിസ്ട്രേഷൻ – പുരാവസ്തു വകുപ്പു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വിതരണം ചെയ്തു.ചടങ്ങിൽ അസി: കലക്ടർ ഗ്രന്ഥേ സായി കൃഷ്ണ അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് സെക്രട്ടറി കെ വിജേഷ്, ആകാശവാണി മുൻ സ്റ്റേഷൻ ഡയറക്ടർ ബാലകൃഷ്ണൻ കൊയ്യാൽ, വി പി കിരൺ, ടി പി വിജയൻ, കെ എം. ബാലചന്ദ്രൻഎന്നിവർ സംസാരിച്ചു.സമഗ്ര കവറേജ് (അച്ചടി മാധ്യമം) പുരസ്‌ക്കാരം സുദിനം സായാഹ്ന പത്രത്തിനാണ്. രണ്ടാം സ്ഥാനം: ദേശാഭിമാനി ദിന പത്രം. എം അബ്ദുള്‍ മുനീര്‍ ( സുദിനം) ആണ് മികച്ച റിപ്പോര്‍ട്ടര്‍. രാഗേഷ് കായലൂര്‍ ( ദേശാഭിമാനി) രണ്ടാം സ്ഥാനം നേടി. ദേശാഭിമാനിയിലെ സുമേഷ് കോടിയത്ത് ആണ് മികച്ച ഫോട്ടോഗ്രാഫര്‍. ദൃശ്യമാധ്യമം വിഭാഗത്തില്‍ സമഗ്ര കവറേജിനുള്ള പുരസ്‌ക്കാരം കണ്ണൂര്‍ വിഷനാണ്. മനോജ് മയ്യിലാണ് ഈ വിഭാഗത്തിലെ മികച്ച റിപ്പോര്‍ട്ടര്‍. ശ്രവ്യ മാധ്യമം വിഭാഗത്തില്‍ ആകാശവാണി കണ്ണൂര്‍ നിലയത്തിനാണ് സമഗ്ര കവറേജിനുള്ള പുരസ്‌ക്കാരം. കെ ഒ ശശിധരന്‍, സി സീമ എന്നിവര്‍ ഈ വിഭാഗത്തില്‍ മികച്ച റിപ്പോര്‍ട്ടര്‍ പുരസ്‌ക്കാരത്തിന് അര്‍ഹരായി.
Sign in
Sign in
Recover your password.
A password will be e-mailed to you.