കണ്ണൂർ ഗവ.ആയുർവേദ കോളേജ് ആശുപത്രിയിൽ കായചികിത്സ വിഭാഗത്തിന് കീഴിൽ പകർച്ച പനി നിവാരണത്തിനായി സ്പെഷൽ ഒ.പി ആരംഭിച്ചു. രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും അത്യാഹിത വിഭാഗത്തിൽ ഒരു മണി മുതൽ രാത്രി എട്ട് മണി വരെയും സേവനം ലഭിക്കും. രോഗികൾക്ക് മരുന്നുകൾ സൗജന്യമായിരിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.