കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രിയിൽ ദിവസ വേതന വ്യവസ്ഥയിൽ ആയുർവേദ ഫാർമസിസ്‌റ്റിനെ നിയമിക്കുന്നു. കേരള സർക്കാർ അംഗീകൃത യോഗ്യതകളുള്ള, പി എസ് സി നിഷ്‌കർഷിക്കുന്ന പ്രായപരിധിയിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. പ്രവൃത്തി പരിചയം അഭികാമ്യം. അഭിമുഖം ജൂലൈ 24 ന് രാവിലെ 11 മണിക്ക് പരിയാരം ഗവ: ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കും. ഫോൺ 0497 2801688