Latest News From Kannur

ജില്ലാ തല ആരോഗ്യ പരിശോധന ക്യാമ്പ്

0

ജില്ലയിലെ കൈത്തറി തൊഴിലാളികൾ ക്കായി, കണ്ണൂർ, എ.കെ.ജി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ കൈത്തറി ഡയറക്ടറേറ്റ് ജില്ലാ തല ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. കാഞ്ഞിരോട് നെയ്ത്ത് സഹകരണ സംഘം ഓഡിറ്റോറിയത്തിൽ മുണ്ടേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ അനിഷ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ (ഇൻ ചാർജ്) ഇ ആർ നിധിൻ അദ്ധ്യക്ഷത വഹിച്ചു. 230 തൊഴിലാളികൾ ക്യാമ്പിൽ പങ്കെടുത്തു. അടുത്ത ആരോഗ്യ പരിശോധനാ ക്യാമ്പ് കണ്ണൂർ കൈത്തറി സർക്കിളിലെ ചിറക്കൽ കൈത്തറി സംഘം ഹാളിൽ ജൂലൈ 24 ന് നടക്കും.

Leave A Reply

Your email address will not be published.