പാനൂർ: കൂത്തുപറമ്പ് മണ്ഡലം നവകേരള സദസ്സിൻ്റെ ഭാഗമായി പ്രസിദ്ധീകരിച്ച സുവനീറിൻ്റെ പ്രകാശനം പാനൂരിൽ കെ.പി.മോഹനൻ എം.എൽ.എ.നിർവഹിച്ചു. കൂത്തുപറമ്പ് നഗരസഭാ ചെയർപേഴ്സൺ വി.സുജാത ടീച്ചർ
ആദ്യപ്രതി ഏറ്റുവാങ്ങി. കെ.ഇ.കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. കെ. ധനഞ്ജയൻ, വി.പി. ചാത്തു മാസ്റ്റർ, കെ.കെ.സുധീർ കുമാർ, ദിനേശൻ മഠത്തിൽ, കെ.പി. യൂസഫ്, ഇ.സുരേഷ് ബാബു, ശശീന്ദ്രൻ പാട്യം എന്നിവർ സംസാരിച്ചു. സുവനീർ കമ്മിറ്റി ചെയർമാൻ രവീന്ദ്രൻ കുന്നോത്ത് സ്വാഗതവും കെ.പി.ശിവപ്രസാദ് നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post