പാനൂർ :ശക്തമായ മഴയിൽ കരിയാട് പുറക്കാട്ട് കുന്ന് ഇടിഞ്ഞ് വീണ് സ്കൂൾ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തകർന്നു.കരിയാട് നമ്പ്യാർസ് ഹയർ സെക്കന്റെറി സ്കൂളിന്റെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പൂർണ്ണമായും തകർന്നു. സ്കൂൾ അവധിയായതു കാരണം വലിയ ദുരന്തമാണ് ഒഴിവായത്. വിദ്യാർത്ഥികൾ കളിക്കുന്ന സ്ഥലത്താണ് കുന്ന് ഇടിഞ്ഞു വീണത്. ഈ കുന്നിൽ നിന്ന് മണ്ണെടുത്ത് മാറ്റാൻ വേണ്ടി നവകേരള സദസ്സിൽ സ്കൂൾ അധികാരികൾ നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ ജിയോളജിക്കൽ വകുപ്പ് സ്ഥലം സന്ദർശിച്ച് കലക്ടർക്ക് റിപ്പോർട്ട് നൽകാനിരിക്കെയാണ് ഇപ്പോൾ അപകടം നടന്നത്. കെ.പി.മോഹനൻ എം.എൽ.എ., വില്ലേജ് അധികാരികൾ, പി.ടി.എ.പ്രസിഡണ്ട് , വാർഡ് കൗൺസിലർ ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.