മാഹി: മഴ കനത്തതോടെ ചാലക്കര പോന്തയാട്ട് കുന്നിൽ ഉണ്ടായ മണ്ണിടിച്ചൽ വൻ അപകടഭീഷണി ഉയർത്തുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ ഗ്യാസ് ഗോഡൗൺ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനു പിന്നിലെ പറമ്പിൽ നിന്നാണ് മണ്ണിടിഞ്ഞ് താഴെക്ക് ഒഴുകുന്നത്. മരങ്ങളും കടപുഴകി വീണിറ്റുണ്ട്. ഗ്യാസ് ഗോഡൗണും വീടുകളും തിങ്ങിനിൽക്കുന്ന ഈ പ്രദേശത്തെ ജനങ്ങൾ ആശങ്കയില്ലാണ്