Latest News From Kannur

സെൻ്റാക് : പ്രവേശന പ്രക്രിയ താത്കാലികമായി നിർത്തിവെച്ചു

0

പുതുച്ചേരി സർക്കാരിൻ്റെ ഉന്നത സാങ്കേതിക വിദ്യാഭ്യാസ കേന്ദ്രീകൃത അഡ്മിഷൻ കമ്മിറ്റി (സെൻ്റാക്) പ്രവേശന പ്രക്രിയകൾ താത്കാലികമായി നിർത്തിവെച്ചു.

ആദ്യ പ്രൊവിഷണൽ അലോട്ട്‌മെൻ്റ് ലിസ്റ്റ് – 2024-25 അധ്യയന വർഷത്തിലെ യു.ജി നോൺ-നീറ്റ് പ്രൊഫഷണൽ/ആർട്ട്, സയൻസ് & കൊമേഴ്‌സ് കോഴ്‌സുകളിലെക്കുള്ള പ്രവേശനത്തിനെതിരെ ബഹു. മദ്രാസ് ഹൈക്കോടതിയിൽ
WP 16924./ 2024 പ്രകാരം
ഫയൽ ചെയ്ത കേസിൻ്റെ അടിസ്ഥാനത്തിലാണ് നിരോധനം.

ആദ്യ പ്രൊവിഷണൽ അലോട്ട്‌മെൻ്റ് ലിസ്റ്റും തുടർന്നുള്ള UG നോൺ-നീറ്റ് കോഴ്‌സുകളിലേക്കുള്ള പ്രവേശന പ്രക്രിയയും ഇനിയൊരറിയിപ്പു വരുന്നതുവരെ നിർത്തിവെച്ചതിയി പുതുച്ചേരി സെൻ്റാക് കോഓർഡിനേറ്റർ വാർത്താ കുറിപ്പിലൂടെ അറിയിച്ചു

Leave A Reply

Your email address will not be published.