കുവൈറ്റ് ദുരന്തത്തില്‍ മരിച്ച പെരിങ്ങോം വയക്കരയിലെ കെ. നിധിന്റെ കുടുംബത്തിനുള്ള ധനസഹായം രജിസ്‌ട്രേഷന്‍, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിധിന്റെ പിതാവ് ലക്ഷ്മണന്‍ കൂത്തൂരിന് കൈമാറി. നിധിന്റെ സഹോദരന്‍ നിജിന്‍ കെ, ജില്ലാ കളക്ടര്‍ അരുൺ കെ വിജയൻ രവീന്ദ്രന്‍ സി (നോര്‍ക്ക) ,എഡിഎം നവീന്‍ ബാബു, തഹസില്‍ദാര്‍ മനോഹരന്‍ ടി, ഡെ.തഹസില്‍ദാര്‍ ശശി കെ.കെ, വില്ലേജ് ഓഫീസര്‍ ഹരികൃഷ്ണന്‍,പെരിങ്ങോ വയക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എ ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് ബിന്ധു രാജന്‍കുട്ടി, വാര്‍ഡ് മെമ്പര്‍ സുഗന്ധി തുടങ്ങി നിരവധിയാളുകള്‍ വയക്കരയിലെ ഭവനത്തില്‍ എത്തിയിരുന്നു.