പാനൂർ:അണ്ടത്തോടൻ ഫാമിലി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബത്തിൽപ്പെട്ട ഉന്നത വിജയികളെ അനുമോദിച്ചു. മേക്കുന്ന് വി.പി സത്യൻ മെമ്മോറിയൽ ഹാളിൽ നടന്ന ചടങ്ങ് പാനൂർ മുൻസിപ്പൽ വൈസ് ചെയർ പേർസൺ പ്രീത അശോക് ഉൽഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ഇ എ നാസർ അധ്യക്ഷത വഹിച്ചു. കെ.വി റംല ടീച്ചർ ഉന്നത വിജയികൾക്ക് ഉപഹാരം നൽകി.
ടി ബഷീർ മാസ്റ്റർ, ഡോ അബ്ദുസമദ്, പി.കെ മുസ്തഫ മാസ്റ്റർ, ഡോ ഗഫൂർ നല്ലൂർ, ഡോ ഷമീർ എ.പി, ഷാഹിന പി എന്നിവർ പ്രസംഗിച്ചു. സലിം മാഹി മോട്ടിവേഷർ പ്രഭാഷണം നടത്തി. എസ് എസ് എൽ സി, പ്ളസ് ടു, മദ്രസ പൊതു പരീക്ഷയിൽ ഉന്നത വിജയം, പ്രൊഫഷണൽ പരീക്ഷയിൽ ഉയർന്ന വിജയം നേടിയവരേയു മാണ് ചടങ്ങിൽ ആദരിച്ചത്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post