മയ്യഴി: പന്തക്കൽ പൊതു ജന വായനശാലയ്ക്ക് സമീപം വാവിനേരി കൂലോത്ത് പി.ആർ.ആനന്ദവല്ലി (77) അന്തരിച്ചു ( നാദാപുരം പ്രൈമറി സ്കൂൾ റിട്ട. അധ്യാപിക).വയനാട് കല്ലോടി സ്വദേശിനിയാണ്. ഭർത്താവ് പരേതനായ വി.കെ.ബാലകൃഷ്ണൻ (റിട്ട. അധ്യാപകൻ, വട്ടോളി സംസ്കൃത സ്ക്കൂൾ) മക്കൾ: രജനി (അധ്യാപിക, പട്ടാമ്പി), അജിത്ത് കുമാർ (അലൂമിനിയം ഫാബ്രിക്കേഷൻ വർക്ക്), ശ്രീജിത്ത് (അധ്യാപകൻ, കോഴിക്കോട്) മരുമക്കൾ: പ്രഭിൻ (അധ്യാപകൻ, ഷൊർണ്ണൂർ), സ്നിത(പടിയോട്ടുംചാൽ ), ഷെർളി (വിദ്യാർഥിനി, എൻ.ഐ.ടി, കോഴിക്കോട്) സഹോദരങ്ങൾ: ശാന്ത (തൊടുപുഴ), രാധ (വയനാട്), ഗീത (റിട്ട. അധ്യാപിക, വയനാട്) സംസ്ക്കാരം ശനിയാഴ്‌ച്ച രാവിലെ 10ന് പന്തക്കലിലെ വീട്ട് വളപ്പിൽ