Latest News From Kannur

പന്തക്കൽ സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്കു നേരെ റാഗിംങ്ങും അക്രമവും

0

മാഹി:പന്തക്കൽ ഐ.കെ.കുമാരൻ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്കു നേരെ രണ്ടാം തവണയും റാഗിംങ്ങും അക്രമവും. പ്ലസ് വൺ കോമേഴ്സ് വിഷയത്തിൽ പുതുതായി ചേർന്ന ഇടയിൽ പീടികയിലെ കദീജ മൻസിലിലെ അഹബാനു നേരെയാണ് അക്രമം നടന്നത്. പരിക്കുകളോടെ കുട്ടിയെ മാഹി ഗവ.ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. പന്തക്കൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. രണ്ടാഴ്ച മുൻമ്പേ ഈ വിദ്യാർത്ഥിയെ പ്ലസ്ടു ക്ലാസ്സിലെ വിദ്യാർത്ഥികൾ ചേർന്ന് റാഗിങ്ങ് നടത്തുകയും അക്രമിക്കുകയും ചെയ്തിരുന്നു. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് സ്കൂൾ അധികൃതർ അക്രമം നടത്തിയ 4 ഓളം വിദ്യർത്ഥികൾക്കെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചിരുന്നു. ഇന്നെലെ ഒരു പറ്റം കുട്ടികൾ സംഘം ചേർന്ന് വന്ന് തടഞ്ഞ് നിർത്തി അഹബാനെ അക്രമിച്ചു പരുക്കേൽപ്പിക്കുകയാണുണ്ടായത്.

Leave A Reply

Your email address will not be published.