തലശ്ശേരി :വി.സി. ബാലൻ മാസ്റ്റർ എഴുതി മുദ്രപത്രം മാസിക പ്രസിദ്ധീകരിക്കുന്ന മഹാഭാഗന്മാർ എന്ന ഗ്രന്ഥം ജൂലൈ 6 ശനിയാഴ്ച വൈകിട്ട് 3 മണിക്ക് തലശ്ശേരി പാർക്കോ റസിഡൻസി ഹാളിൽ പ്രകാശനം ചെയ്യും.
പി.ജനാർദ്ദനൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ
കെ.പി.മോഹനൻ എം.എൽ.എ പുസ്തകം പ്രകാശനം ചെയ്യും. പിണറായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവൻ പുസ്തകം ഏറ്റുവാങ്ങും.
വി.ഇ കുഞ്ഞനന്തൻ പുസ്തകപരിചയം നിർവ്വഹിക്കും.
വി.എ. നാരായണൻ , മമ്പറം ദിവാകരൻ , ചൂര്യയി ചന്ദ്രൻ , സി.എൻ. ഗംഗാധരൻ , എൻ. സിറാജുദ്ദീൻ , അഡ്വ. പി.കെ. രവീന്ദ്രൻ , വി.കെ. സുധി , എ. രവീന്ദ്രൻ , അഡ്വ. പ്രശാന്ത് കതിരൂർ എന്നിവർ ആശംസ പറയും.
എം.രാജീവൻ മാസ്റ്റർ സ്വാഗതവും കതിരൂർ ടി.കെ.ദിലീപ് കുമാർ കൃതജ്ഞതയും പറയും . ഗ്രന്ഥകർത്താവ് വി.സി.ബാലൻ മാസ്റ്റർ യോഗത്തെ അഭിസംബോധന ചെയ്യും. മുദ്രപത്രം പ്രസിദ്ധീകരിക്കുന്ന പതിനൊന്നാമത് പുസ്തകമാണ് വി.സി. ബാലൻമാസ്റ്റുടെ നാലാമത്തെ പുസ്തകമായ മഹാഭാഗന്മാർ.
Sign in
Sign in
Recover your password.
A password will be e-mailed to you.