Latest News From Kannur

പു.ക.സ. കൺവെൻഷനും വനിതാ സാഹിതി യൂണിറ്റ് രൂപീകരണവും

0

ന്യൂമാഹി: പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സമ്മേളനം
വിജയിപ്പിക്കുന്നതിൻ്റെ ഭാഗമായി ന്യൂമാഹി യൂണിറ്റ് കൺവെൻഷനും വനിതാ സാഹിതി യൂണിറ്റ് രൂപീകരണവും നടത്തി. സംസ്ഥാന കമ്മിറ്റിയംഗം ടി.എം. ദിനേശൻ ഉദ്ഘാടനം ചെയ്തു. വീട്ടിലേക്ക് ഒരു പുസ്തകം പുസ്തക പുതുമഴ കാമ്പയിൻ വി.കെ. രത്നാകരന് പുസ്തകം നൽകി നിർവ്വഹിച്ചു.
വൈ.എം. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിൻ്റ് സെക്രട്ടറി ഇ.ഡി. ബീന, പി.വിനീത, കെ.ജയപ്രകാശൻ, അർജുൻ പവിത്രൻ, പി. വിനീഷ് എന്നിവർ സംസാരിച്ചു. ന്യൂമാഹി യൂണിറ്റ് സെക്രട്ടറിയായി പി.വിനീഷിനെ തെരഞ്ഞെടുത്തു. വനിതാ സാഹിതി ഭാരവാഹികൾ: കെ.ഷിബില (പ്രസി),
സി.വി.രജിത (വൈ. പ്രസി), ഫിദ പ്രദീപൻ (സെക്ര), എൻ.വി. സുഷമ (ജോ. സെക്ര).

Leave A Reply

Your email address will not be published.