മാഹി: സേവാദൾ വളണ്ടിയർ, യൂത്ത് കോൺഗ്രസ്സ് ജനറൽ സിക്രട്ടറി, പള്ളൂർ ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സിക്രട്ടറി, പുതുച്ചേരി മുൻ ഡെപ്യൂട്ടി സ്പീക്കർ ഏ.വി.ശ്രീധരൻ്റെ പേഴ്സണൽ സ്റ്റാഫ് എന്നീ നിലയിൽ മയ്യഴിയിലെ രാഷ്ട്രീയ സാമൂഹ്യ മേഖലയിൽ നിസ്വാർത്ഥ സേവനമനുഷ്ഠിച്ച കെ.പങ്കജാക്ഷൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. മാഹി ബ്ലോക്ക് കോൺഗ്രസ്സ് ജന.സിക്രട്ടറി സത്യൻ കോളോത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുശോചന യോഗത്തിൽ കെ.ഹരീന്ദ്രൻ (കോൺഗ്രസ്സ്), ടി.സുരേന്ദ്രൻ (സി.പി.എം), എ.ദിനേശൻ (ബി.ജെ.പി), മുൻ കൗൺസിലർമാരായ ഉത്തമൻ തിട്ടയിൽ, പി.ടി.സി.ശോഭ,കെ.പ്രശോഭ് (സി.എസ്.ഒ), അലി അക്ബർ ഹാഷിം (പ്രിയദർശിനി യുവകേന്ദ്ര), കെ.സുരേഷ്, കെ.വി.ഹരീന്ദ്രൻ സംസാരിച്ചു.