മാഹി: സി എച്ച് സെൻറർ മാഹിയുടെ വർഷംതോറും നടത്തിവരാറുള്ള ഹജ്ജ് പഠന ക്ലാസും യാത്രയയപ്പും ഫ്രഞ്ച് എം പെയർ ഹാളിൽ വച്ച് നടന്ന ചടങ്ങ് എ വി യൂസഫ് അധ്യക്ഷതയിൽ മാഹി എംഎൽഎ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. പഠന ക്ലാസിൽ വച്ചിട്ട് പുതുച്ചേരി സംസ്ഥാന വകഫ് ബോർഡിന്റെയും ഹജ്ജ് കമ്മിറ്റിയുടെയും നൊഡൽ ഓഫീസ് മാഹിയിൽ സ്ഥാപിക്കുവാൻ യാത്രയയപ്പ് യോഗത്തിൽ എംഎൽഎയോട് ആവശ്യപ്പെട്ടു. പ്രസ്തുത കാര്യം അനുഭവപൂർവ്വം പരിഗണിക്കാമെന്ന് എംഎൽഎ അറിയിച്ചു. ചടങ്ങിൽ ഹാജിമാർക്കുള്ള പഠന ക്ലാസ് ഷറഫുദ്ദീൻ അഷ്റഫിയ്യ നടത്തി. ഹജ്ജ് കോർഡിനേറ്റർ ടി കെ വസീം ഹാജിമാർക്കുള്ള നിർദ്ദേശങ്ങൾ നൽകുകയും nഹാജിമാർക്കുള്ള ഹാൻഡ് ബാഗും മറ്റും വിതരണവും ചെയ്തു. സി അബൂബക്കർ,, അഷ്കർ മാഷ്,, അഷ്റഫ് മാഷ്,, റെസ്മിൽ,, റിഷാദ്,, നംഷീർ,, ഷക്കീർ എന്നിവർ ചടങ്ങിൽ സംസാരിച്ചു
പി ത്വാഹാ സ്വാഗതവും
എ വി അൻസാർ നന്ദി പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post