Latest News From Kannur

നിർഭയം നേരിടാം ; പരീക്ഷയെ – മാർഗനിർദ്ദേശകപഠനക്കളരി 8 ന്

0

വട്ടിപ്രം ഇന്ദിരാജി ലൈബ്രറി & കൾച്ചറൽ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ , പരീക്ഷയെ നേരിടാം നിർഭയം – മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിക്കുന്നു.
8 ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഇന്ദിരാജി ലൈബ്രറിയിൽ ക്ലാസ്സ് നടക്കും. റിട്ടയേർഡ് ഹയർ സെക്കൻ്ററി ടീച്ചർ രമണി പുതിയേടത്ത് ക്ലാസ്സ് നയിക്കും.
ചടങ്ങിൽ മഹാരാഷ്ടയിൽ നടന്ന സീനിയർ പെൺകുട്ടികളുടെ ദേശീയ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കേരള ടീമിൽ കളിച്ച മാളവികയെ കൂത്തുപറമ്പ് ഹയർ സെക്കൻ്ററി സ്കൂൾ കായികാദ്ധ്യാപകൻ നിധിൻ സി.എം അനുമോദിക്കും. ഇന്ദിരാജി ലൈബ്രറി സെക്രട്ടറി ബിജു പണിക്കൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വൈസ് പ്രസിഡണ്ട് ശ്രീകുമാർ പി. സ്വാഗതം പറയും.

Leave A Reply

Your email address will not be published.