മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതി, മാഹിയുടെ ആഭിമുഖ്യത്തിലുള്ള വിന്നേർസിനുള്ള ഡൗൺടൗൺ മാൾ ട്രോഫിക്കും ഗ്രാൻഡ് തേജസ്സ് ഷീൽഡിനും റണ്ണേർസിനുള്ള ലക്സ് എവി സലൂൺ ട്രോഫിക്കും ഐഫോക്സ് ടെക്നോളജീസ് ഷീൽഡിനും വേണ്ടിയുള്ള നാൽപ്പത്തിരണ്ടാമത് ഫ്ളഡ് ലൈറ്റ് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിലെ ആറാമത് മത്സരത്തിൽ MFA സ്പോർട്സ് സ്പോൺസർ ചെയ്യുന്ന സൂപ്പർ സ്റ്റുഡിയോ മലപ്പുറവും ചൂടിക്കൊട്ട സ്പോൺസർ ചെയ്യുന്ന അൽ മദീന ചെർപ്പുളശ്ശേരിയും മുഴുവൻ സമയത്ത് രണ്ട് ഗോളുകൾ അടിച്ച് സമനില പാലിച്ചതു കാരണം പെനാൽട്ടി ഷൂട്ടൗട്ടിലും തുല്യത പാലിച്ചത് കാരണം ടോസ്സിൽ അൽ മദീനക്ക് ജയം.
ഇന്നത്തെ വിശിഷ്ടാതിഥികൾ തലശ്ശേരി മുൻ മുനിസിപ്പാൽ ചെയർമാൻ സി.കെ രമേശൻ , മാഹി അസിസ്റ്റൻ്റ് പബ്ലിക്ക് പ്രോസിക്യൂട്ടർ വത്സരാജ്, തലശ്ശേരി മേഘലാ പുരോഗമന കലാസാഹിത്യ സംഘം നേതാവ് ജയപ്രകാശ് കോടിയേരി. അവരെ മൈതാനത്തേക്ക് അനുഗമിച്ചത് ടൂർണ്ണമെൻറ് കമ്മറ്റി അംഗങ്ങളായ ഹേമചന്ദ്രൻ ടി.കെ. ,രജ്ഞിത്ത് മാണിക്കോത്ത്, ബ്ലഡ് ഡോണേഷൻ കേരളയുടെ സജീവ പ്രവർത്തകൻ പി.പി.റിയാസുമാണ്.
നാളെ (07-02-26) ഏഴാമത് മത്സരത്തിൽ ലിൻഷ മെഡിക്കൽസ് മണ്ണാർക്കാട് , ടൗൺ ടീം അരീക്കോടിനെ നേരിടും.