Latest News From Kannur

ഭാരതീയ ജനത മഹിളമോർച്ച മാഹി മണ്ഡലം കമ്മിറ്റി പത്രക്കുറിപ്പ്

0

മാഹി: ഭാരതീയ ജനതാ പാർട്ടിയുടെ വനിത വിഭാഗമായ ഭാരതീയ ജനത മഹിളാമോർച്ച പുതുച്ചേരി സംസ്ഥാനതലത്തിൽ /വളരെ കാര്യക്ഷമമായി പ്രവർത്തിച്ചുവരുകയാണ്. അതിന്റെ ഭാഗമായി ‘മയ്യഴിയിലും മഹിളാമോർച്ചയുടെ പ്രവർത്തനങ്ങൾ ഊർജ്ജിതമാണെന്ന് മഹിള മോർച്ച പുതുച്ചേരി സംസ്ഥാന പ്രസിഡണ്ട് പി. താമരെയ് സെൽവി മാഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.

മാഹിയിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ക്ഷേമത്തിനുള്ള വിപുലമായ പ്രവർത്തനങ്ങൾ മഹിളാമോർച്ചയുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്തിട്ടുണ്ട്,
മാഹിയെ സംബന്ധിച്ചിടത്തോളം ഒരു ചെറിയ പ്രദേശമാണ് അവിടെയുള്ള ജനങ്ങൾ പരസ്പരം മനസ്സിലാക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റുവാനും ജനപ്രതിനിധികൾക്ക് വളരെ എളുപ്പമാണ്
നിർഭാഗ്യവശാൽ മയ്യഴിയിലെ എംഎൽഎക്ക് ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാനോ അവയ്ക്ക് പരിഹാരം കാണാനോ കഴിഞ്ഞിട്ടില്ലെന്ന് അവർ പറഞ്ഞു.

കഴിഞ്ഞ അഞ്ചുവർഷമായി പുതുച്ചേരി സർക്കാർ പുതുച്ചേരിയിലെ മുഴുവൻ മണ്ഡലങ്ങളിലും അവർക്ക് ആവശ്യമായ സൗകര്യങ്ങൾ നടപ്പിലാക്കുവാനുള്ള ഫണ്ടുകൾ അനുവദിച്ചിട്ടുണ്ട്.
അതിന്റെ ഭാഗമായി മാഹിയിലും നിരവധി വികസന ക്ഷേമപ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്.
2016 മുതൽ 2021 വരെയുള്ള കോൺഗ്രസ് സർക്കാരിന് മാഹിയിലോ പുതുച്ചേരി മുഴുവനായോ ഏതെങ്കിലും രീതിയിലുള്ള വികസന ക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കുവാൻ സാധിച്ചിട്ടില്ല.
അത്തരം നിർജീവമായ ഒരു ഭരണം പുതുച്ചേരിയിൽ ഉണ്ടായതുകൊണ്ടാണ് കോൺഗ്രസിനെ തൂത്തെറിഞ്ഞുകൊണ്ട് ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ പുതുച്ചേരിയിൽ അധികാരത്തിൽ വന്നത്
കോൺഗ്രസ് സർക്കാരിനോ കോൺഗ്രസുകാർക്കോ
വനിതകളുടെ ക്ഷേമത്തിനോ അവരുടെ ഉന്നമനത്തിനോ വേണ്ടിയുള്ള ഒരു പദ്ധതിയും ആവിഷ്കരിക്കാൻ സാധിച്ചിട്ടില്ല. കേന്ദ്രത്തിൽ ആയാലും പുതുച്ചേരിയിൽ ആയാലും അവർ ഈ വിഷയത്തിൽ അമ്പെ പരാജയമാണ്.
എന്നാൽ ഭാരതീയ ജനതാ പാർട്ടി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാർ കേന്ദ്രത്തിലും സംസ്ഥാനത്തും നിരവധി വനിത ക്ഷേമ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. നടപ്പിലാക്കിയിട്ടുണ്ട്.
ഒറ്റ പെൺകുട്ടികൾ ഉള്ള കുടുംബങ്ങൾക്ക് പുതുച്ചേരി സർക്കാർ സാമ്പത്തിക സഹായം നൽകുന്നുണ്ട് വിധവകൾക്കും വൃദ്ധജനങ്ങൾക്കും സഹായങ്ങൾ നൽകുന്നുണ്ട്. വിദ്യാർത്ഥിനികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് നിരവധി ക്ഷേമ ഫണ്ടുകൾ അനുവദിച്ചിട്ടുണ്ട്.
സുകന്യ സമൃദ്ധി പോലെയുള്ള പദ്ധതികൾ പെൺകുട്ടികളെ ജീവിതത്തിൽ മുന്നേറാൻ സഹായിക്കുന്ന പദ്ധതികളാണ്.
നാളെ മാഹിയിൽ
മഹിള മോർച്ചയുടെ നേതൃത്വത്തിൽ നടക്കുന്ന സ്ത്രീ ശാക്തീകരണ പരിപാടിയായ അംഗപരിമിതരായ വനിതകൾക്കുള്ള സഹായം നൽകുന്നു.
തിരഞ്ഞെടുത്ത 200 ഓളം അംഗപരിമിതരായ വനിതകൾക്കാണ് സഹായം നൽകുന്നത്.
പരിപാടി വൈകുന്നേരം 4 മണിക്ക് മാഹി മുൻസിപ്പൽ ഗ്രൗണ്ടിൽ വെച്ചാണ് നടത്തുന്നത്.
പരിപാടിയുടെ ഉദ്ഘാvടനം മഹിളാമോർച്ച സംസ്ഥാന പ്രസിഡണ്ട് ശ്രീമതി താമരയ്‌ സെൽവി നിർവഹിക്കുന്നു.
ജീവിതത്തിൽ ഏറെ പ്രയാസം അനുഭവിക്കുന്ന അംഗപരിമിതരെ ചേർത്തുനിർത്തുന്ന ഈ പരിപാടിയിൽ മുഴുവൻ മയ്യഴിക്കാരെയും ഭാരതീയ ജനതാ മഹിളാമോർച്ച സ്വാഗതം ചെയ്യുന്നതായി മാഹി മണ്ഡലം പ്രസിഡണ്ട് കെ.പി. രജിത പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡണ്ട് വൈ. മഞ്ചു, സോഷ്യൽ മീഡിയ ഇൻചാർജ് ആർ സുഗന്തിനി, മാഹി മണ്ഡലം പ്രസിഡണ്ട് കെ.പി.രജിത. ജനറൽ സിക്രട്ടറി ബിന്ദു വിമൽ എന്നിവരും പത്ര സമേമളനത്തിൽ പങ്കെടുത്തു.

Leave A Reply

Your email address will not be published.