Latest News From Kannur

എൻ എ കരീം നിര്യാതനായി

0

പാനൂർ:

മുസ് ലിം ലീഗ് ദേശീയ കൗൺസിൽ അംഗവും ദുബൈ കെ എം സി സി മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന കരിയാട് നാoസിൽ എൻ എ കരീം (65)  കരിയാട് മഹല്ല് ജമാഅത്ത് പ്രസിഡൻ്റ്,
മലബാർ സി എച്ച് സെൻ്റർ സെക്രട്ടറി, കല്ലിക്കണ്ടി എൻ എ എം കോളേജ് ഗവേണിംഗ് ബോർഡി അംഗം, കല്ലിക്കണ്ടി എൻ എം കോളേജ് എം ഇ എഫ് കമ്മിറ്റി സെക്രട്ടറി, പെരിങ്ങത്തൂർ എൻഎ എം ഹയർ സെക്കണ്ടറി സ്കൂൾ എം ഇസി എഫ് കമ്മിറ്റി ഗവേണിoഗ് ബോർഡി അംഗം, പൂക്കേയതങ്ങൾ ഹോസ്പീസ് സെക്രട്ടറി, സി എച്ച് മൊയ്തു മാസ്റ്റർ സ്മാരക ഓഡിറ്റോറിയം പ്രസിഡൻ്റ്, കെ അബൂബക്കർ മാസ്റ്റർ സ്മാരക അഭയ ഡയാലിസിസ് സെൻ്റർ മുഖ്യ രക്ഷാധികാരി,
എസ് എം എഫ് പെരിങ്ങത്തൂർ മേഖലാ ട്രഷറർ, മദ്രസ മാനേജ് മെൻ്റ് ട്രഷറർ, പെരിങ്ങത്തൂർ സംയുക്ത മഹല്ല് ജമാഅത്ത് ട്രഷറർ, എന്നീ നിലകളിൽ പ്രവർത്തിച്ച് വരുന്നു.
പാനൂർ നഗരസഭാ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ, മതിയമ്പത്ത് മുസ് ലിം എൽ പി സ്കൂൾ അധ്യാപകൻ,
മുസ് ലിം ലീഗ് കണ്ണൂർ ജില്ലാ കൗൺസിലർ, മുസ് ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡൻ്റ്, മുസ് ലിം ലീഗ് കരിയാട് പഞ്ചായത്ത് പ്രസിഡൻ്റ്, യു ഡി എഫ് കരിയാട് പഞ്ചായത്ത് ചെയർമാൻ, എം എസ് എഫ് തലശ്ശേരി താലൂക്ക് ജനറൽ സെക്രട്ടറി, മുസ് ലിം യൂത്ത് ലീഗ് പെരിങ്ങളം മണ്ഡലം ജനറൽ സെക്രട്ടറി, എന്നി നിലകളിൽ പ്രവർത്തിച്ചു. മുൻ എം എൽ എ യും മുസ് ലിം ലീഗ് നേതാവുമായ പരേതനായ എൻ എ മമ്മു ഹാജിയുടെയും മറിയത്തിൻ്റെയും മകനാണ്.
ഭാര്യ: റംല, മക്കൾ: ജസ്ഫർ (മാനേജർ, ലുലു ഗോൾഡ് തലശ്ശേരി, കുറ്റ്യാടി), ജാസിറ.
മരുമക്കൾ: സുബീന, സമീർ,
സഹോദരങ്ങൾ:- എൻ എ കുഞ്ഞിമൂസ, ഷാനവാസ്, സമീർ, സക്കീന, നസീമ, പരേതനായ എൻ എ ബഷീർ.

Leave A Reply

Your email address will not be published.