മാഹി: ചാലക്കര ശ്രീവരപ്രത്ത് ഭദ്രകാളി ക്ഷേത്രത്തിലെ മകര മഹോത്സവത്തോടനുബന്ധിച്ച് വരപ്രത്തുക്കാവിലമ്മയ്ക്ക് ഭക്തിസാന്ദ്രമായി പൊങ്കാല സമർപ്പിച്ചു. ക്ഷേത്രമേൽശാന്തി ബ്രഹ്മശ്രീ പാലക്കീഴിലത് ഗോവിന്ദൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ പണ്ടാര അടുപ്പിൽ അഗ്നി പകർന്നു.
തുടർന്ന് ക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്ന നൂറുകണക്കിന് ഭക്തർ പൊങ്കാല അടുപ്പുകളിൽ അഗ്നി പകർന്ന് ക്ഷേത്ര തിരുമുറ്റം ഭക്തിനിറഞ്ഞ അന്തരീക്ഷമായി. പൊങ്കാലയ്ക്ക് ശേഷം പ്രസാദ സദ്യയും സംഘടിപ്പിച്ചു.
മകര മഹോത്സവത്തിന്റെ ഭാഗമായി കളമെഴുത്തുപാട്ട്, തിടമ്പ് നൃത്തം എന്നിവ നടന്നു. ഈടും നൃത്തം, മേള പ്രദക്ഷിണം, കളപ്രക്ഷണം, കളപൂജ, പാട്ട്, കളത്തിലാട്ടം, കൂറവലിക്കൽ എന്നീ ചടങ്ങുകളോടെയാണ് കളമെഴുത്തുപാട്ട് സമാപിച്ചത്. കടമേരി ഉണ്ണികൃഷ്ണൻ മാരാരുടെ നേതൃത്വത്തിൽ തായമ്പകയും അരങ്ങേറി.
വരപ്രത്ത് കാവ് സംരക്ഷണ സേവാ സമിതി പ്രസിഡണ്ട് വി. വത്സന്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.
Sign in
Sign in
Recover your password.
A password will be e-mailed to you.