പാനൂർ: രാഷ്ട്രീയ യുവജനതാദൾ- സോഷ്യലിസ്റ്റ് വിദ്യാർത്ഥി ജനതയുടെ നേതൃത്വത്തിൽ കൂത്ത്പറമ്പ് മണ്ഡലം ഏകദിന നേതൃത്വ ക്യാമ്പ് സംഘടിപ്പിച്ചു. കൊളവല്ലൂർ ഹൈസ്കൂളിൽ കെ.പി. മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
നല്ലവരായി വളർന്ന് നല്ലത് ചെയ്ത് ജീവിക്കുമ്പോഴാണ് ഓരോരുത്തരും ശ്രദ്ധേയരാവുന്നതും സമൂഹ്യ സേവനത്തെ ലഹരിയായി പരിഗണിക്കുകയാണ് യുവസമൂഹം ചെയ്യേണ്ടതെന്നും എം.എൽ.എ.അഭിപ്രായപ്പെട്ടു.
ആർ.വൈ.ജെ.ഡി മണ്ഡലം പ്രസിഡണ്ട് എം.കെ രഞ്ജിത്ത് അധ്യക്ഷനായി. മഹിളാ ജനത സംസ്ഥാന പ്രസിഡൻ്റ് ഒ.പി ഷീജ, ഡോ. എ. രബിജ, സി.കെ.ബി തിലകൻ, വി.പി യദുകൃഷ്ണ, രവീന്ദ്രൻ കുന്നോത്ത്, പി.ദിനേശൻ, കെ. സിനി, കെ.പി റിനിൽ, ദേവാഞ്ജന എന്നിവർ സംസാരിച്ചു. കരുവാങ്കണ്ടി ബാലൻ സ്വാഗതം പറഞ്ഞു. സാമൂഹിക രംഗത്ത് വിദ്യാർത്ഥി യുവജനങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ അഡ്വ.രാജീവ് മല്ലിശ്ശേരിയും, യുവാക്കൾ – വ്യക്തി, കുടുംബം, സമൂഹം എന്ന വിഷയത്തിൽ എ. യതീന്ദ്രൻ മാസ്റ്ററും ക്ലാസെടുത്തു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.വിവിധ കലാപരിപാടികളും നടന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post