പാനൂർ : ചമ്പാടിന് പുറമെ പൊന്ന്യം പാലത്തും പുലിയുടെ സാന്നിധ്യമെന്ന് ഭയം . നേരിൽ കണ്ടെന്ന് ദൃക്സാക്ഷി പറഞ്ഞതോടെ നാടൊന്നാകെ ഭീതിയിലായി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പൊന്ന്യം പാലത്ത് അന്തോളി ഹൗസിൽ ശ്രീജേഷ് ബാബു രാത്രി ഭക്ഷണം കഴിഞ്ഞ് വീട്ടു വരാന്തയിൽ വിശ്രമിക്കുമ്പോഴാണ് പുലിയോട് സാദൃശ്യമുള്ള കൂറ്റൻ ജീവിയെ കണ്ടത്. ഭയന്ന ശ്രീജേഷ് ഉടൻ മറ്റുള്ളവരെ വിളിച്ചപ്പോഴേക്കും ജീവി ഓടി മറഞ്ഞു. ജീവിയുടെ കാൽപ്പാട് മണ്ണിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്. വിവരമറിഞ്ഞ് നിരവധിയാളുകൾ സ്ഥലത്തെത്തി. ഇക്കഴിഞ്ഞ ജനുവരി 18 ന് മേലെ ചമ്പാടും പുലിയെ കണ്ടെന്ന് പ്രചരണമുണ്ടായിരുന്നു. സി സി ടിവി ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പുലിയോട് സാദൃശ്യമുള്ള ലെപ്പേർഡ് ക്യാറ്റ് എന്നറിയപ്പെടുന്ന കാട്ടുപൂച്ചയാകാം ഇതെന്ന നിഗമനത്തിലായിരുന്നു വനം വകുപ്പ്.
Sign in
Sign in
Recover your password.
A password will be e-mailed to you.