പാലക്കാട് പ്രവർത്തിക്കുന്ന ആക്ടിവേറ്റഡ് കാർബൺ യൂണിറ്റായ ഇൻകാർബ് പ്രൈവറ്റ് ലിമിറ്റഡ് ചിരട്ടയിൽ നിന്ന് ഉദ്പാദിപ്പിച്ച ആക്ടിവേറ്റഡ് കാർബൺ മെറ്റീരിയലുകൾ ഉപയോഗിച്ചു വാട്ടർ ഫിൽറ്ററിന് ആവശ്യമുള്ള ഇൻലൈൻ വാട്ടർ ഫിൽറ്ററുകൾ 2024 മെയ് 21 ന് കൊച്ചിയിൽ പുറത്തിറക്കി.നാളികേര വികസന ബോർഡ് മുഖ്യ നാളികേര വികസന ഓഫീസർ ഡോ: ഹനുമന്ത ഗൗഡ ബി മുഘ്യ അതിഥിയായ പരിപാടിയിൽ ഇൻഡികാർബ് ചെയർമാനും മാനേജിങ് ഡയറ ക്ടറുമായ ശ്രീ ഗോകുൽ ഞെട്ടിക്കമ്മത് ഔദ്യോഗികമായി ഉൽപ്പന്നം ലോഞ്ച് ചെയ്തു.
ഇൻഡികാർബ് കയറ്റുമതി ഗുണമേന്മയുള്ള ആക്ടിവേറ്റഡ് കാർബൺ ഉപയോഗിച്ചു ഇൻലൈൻ വാട്ടർ ഫിൽറ്ററിന് സ്വന്തമായി ഒരു ബ്രാൻഡ് പുറത്തിറക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നിർമ്മാതാവാണ് .2023 ലെ കേരള ഫിനാൻഷ്യൽ കോര്പറേഷൻന്റെ ഏറ്റവും മികച്ച നിർമാണ യൂനിറ്റിനുള്ള അവാർഡ് നേടിയ കമ്പനിക്ക് സി ഓ എസ് ഐ ഡി ഐ സി ഐ ,കഞ്ചിക്കോട് ഇൻടസ്‌റിയൽ ഫോറംതുടങ്ങിയ അവാർഡുകളും ലഭിച്ചിട്ടുണ്ട്.കാറ്റലിറ്റിക് ഹൈ ആക്ടിവിറ്റി ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള പുതിയ പ്രൊജക്റ്റ് കമ്പനി ആരംഭിച്ചിട്ടുണ്ട് .ഈ ഉദ്യമത്തിലൂടെ കൂടുതൽ ആക്ടിവേറ്റഡ് കാർബൺ ഉദ്പന്നങ്ങൾ നിർമ്മിക്കാൻസാധിക്കുമെന്ന് അധികൃതർ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.