Latest News From Kannur

സുഗുണൻ മാസ്റ്റർ സ്മാരക പുരസ്കാരം രാജേന്ദ്രൻ തായാട്ടിന്

0

പാനൂർ :സുഗുണൻ മാസ്റ്റർ സ്മാരക അവാർഡ് നാടക പ്രതിഭയും സിനിമാ-സീരിയൽ നടനും സംവിധായകനും രചയിതാവുമായ രാജേന്ദ്രൻ തായാട്ടിന് ലഭിച്ചു . മാതൃകാദ്ധ്യാപകനും ഗ്രാമ്യകം മുഖ്യപ്രവർത്തനുമായിരുന്ന സുഗുണൻ മാസ്റ്ററുടെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ പുരസ്കാരം ഗ്രാമ്യകം 17-ാമത് വാർഷികാഘോഷവേദിയിൽ വെച്ച് രാജേന്ദ്രൻ തായാട്ടിന് സമർപ്പിക്കുമെന്ന് ആഘോഷക്കമ്മിറ്റി ഭാരവാഹികളായ ഡോ. കെ വി.ശശിധരൻ , സി.വി. സുഗത്‌ കുമാർ , പി.രാജൻ മാസ്റ്റർ, പി.തിലകൻ എന്നിവർ അറിയിച്ചു. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. അശോകന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കെ.പി.മോഹനൻ എം എൽ എ പുരസ്കാര സമർപ്പണം നിർവ്വഹിക്കും. അര നൂറ്റാണ്ട് കാലത്തെ കലാ പ്രവർത്തനം കൈമുതലായുള്ള രാജേന്ദ്രൻ തായാട്ട് നാടക രംഗത്ത് നടനും സംവിധയാകനും രചയിതാവുമെന്ന നിലയിൽ , അറിയപ്പെടുന്ന ഒരു അനുഗൃഹീത പ്രതിഭയാണ് . ഇപ്പോൾ സിനിമാ-സീരിയൽ രംഗത്ത് കൂടി അദ്ദേഹത്തിന്റെ പ്രവർ ത്തനം അറിയിപ്പെടുന്നു.

Leave A Reply

Your email address will not be published.