പാനൂർ: ചമ്പാട് – അരയാക്കൂൽ ഗ്രാമ്യകം ഫൈൻ ആർട്സ് സൊസൈറ്റിയുടെ 17-ാമത് വാർഷികാഘോഷവും സുഗുണൻ മാസ്റ്റർ സ്മാരക പുരസ്കാരദാനവും മെയ് 17 ന് വെള്ളിയാഴ്ച നടക്കും. വൈകിട്ട് 6.30 ന് പോതാവൂർ ഹയർ സെക്കന്ററി സ്കൂളിൽ വാർഷികാഘോഷ പരിപാടികൾ , പുരസ്കാര ദാനം , ആദരവ് ,അനുമോദനം , കലാപരിപാടികൾ എന്നിവ നടക്കും.പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. അശോകന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വാർഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനവും സുഗുണൻ മാസ്റ്റർ പുരസ്കാര വിതരണവും കെ.പി.മോഹനൻ എം എൽ എ നിർവ്വഹിക്കും. സിനിമാ – സീരിയൽ നടനും സംവിധായകനും നാടകകൃത്തുമായ രാജേന്ദ്രൻ തായാട്ട് , സുഗുണൻ മാസ്റ്റർ സ്മാരക പുരസ്കാരം സ്വീകരിക്കും.
ഡോ.കെ.അയ്യപ്പപ്പണിക്കർ സ്മാരക അവാർഡ് , പരിസ്ഥിതി സാഹിത്യ അവാർഡ് ലഭിച്ച പ്രേമാനന്ദ് ചമ്പാടിനെ ആദരിക്കും. അമൃത ടി വി യിൽ — ഫൺ അപ് ഓൺ എ ടൈം — പരിപാടിയിൽ പങ്കെടുത്ത ബവിതയെ അനുമോദിക്കും. പന്ന്യന്നൂർ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.കെ. മണിലാൽ ആശംസ പറയും. രാജേന്ദ്രൻ തായാട്ട് , പ്രേമാനന്ദ് ചമ്പാട് , ബവിത എന്നിവർ പ്രസംഗിക്കും. ഗ്രാമ്യകം ചെയർമാൻ ഡോ.കെ.വി. ശശിധരൻ സ്വാഗതവും ജന.സെക്രട്ടറി സി.വി. സുഗത് കുമാർ നന്ദിയും പറയും. തുടർന്ന് ഗ്രാമ്യകം അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും. വാർഷികാഘോഷ പരിപാടികൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് ഗ്രാമ്യകം ഭാരവാഹികളായ ഡോ.കെ.വി.ശശിധരൻ ,
സി.വി.സുഗത് കുമാർ ,പി.രാജൻ മാസ്റ്റർ , പി.തിലകൻ എന്നിവർ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.