പാനൂർ : തെരുവ് നായകളുടെ ആക്രമണത്തിൽ പത്ര ഏജൻ്റിന് ഗുരുതരമായി പരിക്കേറ്റു. പത്ര ഏജൻ്റ് കൂറ്റേരിയിലെ എരയൻ്റവിട സത്യനാണ് വ്യാഴാഴ്ച രാവിലെ 6.30 ഓടെ ഈസ്റ്റ് കൂറ്റേരി ശ്രീനാരായണ വായനശാലയ്ക്ക് സമീപത്ത് സ്കൂട്ടറിൽ പത്രവിതരണത്തിനിടെ തെരുവ് നായകൾ ആക്രമിച്ചത്. ഇടത് കൈയുടെ എല്ല് പൊട്ടിയ സത്യനെ തലശേരി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ പ്രദേശത്ത് തെരുവ് നായകളുടെ ആക്രമണത്തിൽ ഇതിന് മുമ്പും നിരവധി പേർക്ക് പരിക്കേറ്റിരുന്നു.