Latest News From Kannur

വിരമിക്കുന്ന ഗുരുനാഥൻമാർക്ക് യാത്രയയപ്പ് നൽകി

0

കൂത്തുപറമ്പ് : കേരള പ്രദേശ് സ്കൂൾ ടീച്ചേർസ് അസോസിയേഷൻ തലശ്ശേരി വിദ്യാഭ്യാസ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, വിരമിക്കുന്ന സംഘടനാ പ്രവർത്തകർക്ക് യാത്രയയപ്പ് നൽകി. കെ പി എസ് ടി എ .തലശ്ശേരി വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ്‌ കെ.പി.രാമചന്ദ്രൻ മാസ്റ്ററുടെ
അധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ രമേശൻ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എം കെ അരുണ വിരമിക്കുന്നവർക്കുള്ള ഉപഹാര സമർപ്പണം നടത്തി. സംസഥാന നിർവാഹക സമിതി അംഗങ്ങളായ ദിനേശൻ പാച്ചോൾ , സി വി എ ജലീൽ, ജില്ലാ പ്രസിഡണ്ട് ബാലചന്ദ്രൻ യു കെ, ജില്ലാ സെക്രട്ടറി ഷാജി ടി വി, ജില്ലാ ട്രഷറർ രജീഷ് കാളിയത്താൻ വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി സുധീർ കുമാർ, കൂത്തുപറമ്പ് ഉപജില്ല പ്രസിഡണ്ട്‌ മനോജ്‌കുമാർ എ പി വിദ്യാഭ്യാസ ജില്ലാ വൈസ് പ്രസിഡന്റ്‌ മനോജ്‌കുമാർ എന്നിവർ സംസാരിച്ചു.
വിരമിക്കുന്ന സംസ്ഥാന  വൈസ് പ്രസിഡന്റ്‌ മണികണ്ഠൻ വി നിർവാഹകസമിതി അംഗം സുധി വി കെ , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ജയതിലകൻ, പി എം സുനിത, ജില്ലാ വൈസ് പ്രസിഡന്റ്‌ ജെയ്സൺ കെ ജെ, വിദ്യാഭ്യാസ ജില്ലാ ഭാരവാഹികളായ
ഹരിദാസൻ, രവീന്ദ്രൻ, സുജല ടീച്ചർ എന്നിവർ മറുപടി പ്രസംഗം നടത്തി.

Leave A Reply

Your email address will not be published.