Latest News From Kannur

സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു

0

തിരുവനന്തപുരം: സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു. അർബുദത്തെ തുടർന്ന്ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1981-ൽ പുറത്തിറങ്ങിയ ആമ്പൽ പൂവാണ് ആദ്യചിത്രം. 1994-ൽ എം. ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ സംവിധാനം ചെയ്ത് സുകൃതം ശ്രദ്ധേയമായ ചിത്രമാണ്. മാക്ട ചെയർമാനായി പ്രവർത്തിച്ച ഇദ്ദേഹം ദേശീയ ചലച്ചിത്രപുരസ്ക്കാര ജൂറിയിൽ അംഗമായിട്ടുണ്ട് .

ഹരികുമാർ സംവിധാനം ചെയ്ത ചിത്രങ്ങൾ .
————————
സദ്ഗമയ (2010)
പറഞ്ഞുതീരാത്ത വിശേഷങ്ങൾ (2007)
പുലർവെട്ടം (2001)
സ്വയംവരപന്തൽ (2000)
ഉദ്ധ്യാനപാലകൻ (1996)
സുകൃതം (1994)
എഴുന്നള്ളത്ത് (1991)
ഊഴം (1988)
ജാലകം (1987)
പുലി വരുന്നേ പുലി (1985)
അയനം (1985)
ഒരു സ്വകാര്യം (1983)
സ്നേഹപൂർവം മീര (1982)
ആമ്പൽ പൂവ് (1981) ആദരാഞ്ജലികൾ..!!

Leave A Reply

Your email address will not be published.