ചെന്നൈ : തമിഴ്നാട്ടിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ നീലഗിരി ജില്ലയിലെ ഊട്ടി, ദിണ്ടിഗൽ ജില്ലയിലെ കൊടൈക്കനാൽ എന്നിവിടങ്ങളിലേക്ക് പോകുന്ന വിനോദസഞ്ചാരികൾക്ക് തമിഴ് നാട് സർക്കാർ ഈ പാസ് ഏർപ്പെടുത്തി .’ഇ-പാസ്’ ലഭിക്കുന്നതിനുള്ള വെബ്‌സൈറ്റ് വിലാസം തമിഴ്‌നാട് സർക്കാർ പ്രസിദ്ധീകരിച്ചു.
സർക്കാർ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചൊവ്വാഴ്ച (മെയ് 7) മുതൽ ഇ-പാസ് സംവിധാനം ഏർപ്പെടുത്തണമെന്ന് ചെന്നൈ ഹൈക്കോടതി ഉത്തരവിട്ടിരുന്നു .
പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഊട്ടിയും കൊടൈക്കനാലും തമിഴ്‌നാട്ടിൽ നിന്ന് മാത്രമല്ല, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വിനോദസഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. വേനൽക്കാലത്ത് സഞ്ചാരികളുടെ എണ്ണം കൂടുതലാണെന്ന വസ്തുത കണക്കിലെടുത്ത് അവർക്ക് ഈ പാസ് ഏർപ്പെടുത്തണമെന്ന് മദ്രാസ് ഹൈക്കോടതി നിർദ്ദേശിച്ചു. ജസ്റ്റിസുമാരായ ഡി ഭരത ചക്രവർത്തി, എൻ സതീഷ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇ-പാസ് എന്ന ആശയം അവതരിപ്പിച്ചത്.