Latest News From Kannur

പാനൂർ ബോംബ് സ്ഫോടനം;അന്വേഷണം വഴിമുട്ടി രാഹുൽ മാങ്കൂട്ടത്തിൽ പി.കെ. ഫിറോസ്

0

പാനൂർ : പാനൂർ ബോംബ് സ്ഫോടനത്തിൽ സമഗ്രമായ അന്വേഷണം നടത്തേണ്ടുന്നതിന് പകരം പൊലീസ് തെളിവ് നശിപ്പിക്കുന്നവർക്ക് കൂട്ട് നിൽക്കയാണ്. അന്വേഷണം വഴിമുട്ടിയതായി രാഹുൽ മാങ്കൂട്ടത്തിൽ , അഡ്വ. പി.കെ. ഫിറോസ് എന്നിവർ പറഞ്ഞു.
ബോംബ് സ്ഫോടന സ്ഥലം സന്ദർശിച്ച ശേഷം പാനൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കയായിരുന്നു യൂത്ത് കോൺഗ്രസ് , യൂത്ത് ലീഗ് നേതാക്കൾ .
പൊലീസിന്റെ അന്വേഷണം പാർട്ടി പറയുന്നതിനനുസരിച്ച് നീങ്ങുകയാണ്. ആരെ ലക്ഷ്യമിട്ടാണ് ബോബുകൾ നിർമ്മിച്ചതെന്നും ആരുടെ നിർദ്ദേശമനുസരിച്ചാണ് ബോംബുകൾ നിർമ്മിച്ചതെന്നും കണ്ടുപിടിക്കണം. സമാധാനപരമായ തിരഞ്ഞെടുപ്പ് ആഗ്രഹിക്കാത്തവർ അക്രമത്തിന്റെ പാതയിലേക്ക് നീങ്ങുകയാണ്. ബോംബ് നിർമ്മിക്കപ്പെട്ട സ്ഥലത്തേക്ക് ജന നേതാക്കളെപ്പോലും കടത്തിവിടാൻ പൊലീസ് മടിക്കുന്നു.പത്രസമ്മേളനത്തിൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാനപ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ , യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. പി.കെ. ഫിറോസ് , വി.സുരേന്ദ്രൻ മാസ്റ്റർ , കെ.പി.സാജു ,സന്തോഷ് കണ്ണം വെള്ളി , സി.കെ.മുഹമ്മദലി , വി.കെ.ഷിബിന , സി.കെ. നജാഫ് എന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.