മാഹി -ഈദാഘോഷത്തോടനുബന്ധിച്ച് സായാഹ്നത്തിൽ ന്യൂമാഹി എം.മുകുന്ദൻ പാർക്കിൽ അവതരിപ്പിച്ച ഇശൽ നൈറ്റ് സംഗീത പരിപാടി ഇദാഘോഷത്തിനു പോരിശയേറ്റുന്നതായി. സിംഫണി മ്യൂസിക്ക്, മാഹിയുടെ ആഭിമുഖ്യത്തിൽ ചലച്ചിത്രപിന്നണി ഗായകൻ എം. മുസ്തഫ മാഷ് നയിച്ച ഇശൽ നൈറ്റിൽ ഗായികാ ഗായകന്മാർ പഴയതും പുതിയതുമായ മാപ്പിളപ്പാട്ടുകളും മലയാളം, തമിഴ് ഹിന്ദി സിനിമാ ഗാനങ്ങളും അവതരിപ്പിച്ചു സിംഗിംഗ് സിസ്റ്റേർസ് മാഹി (അമ്മു, അത്തു , അന്നു ) എന്നിവരോടൊപ്പം
രജിഷ സുനീഷ് , സുമ ചാലക്കര,അർച്ചന, ദിനേശൻ,അനസ്. മീനാക്ഷി ശ്യാം , ഇഷാനി വിജീഷ്, കൊച്ചു ഗായകൻ മാധവ് ശ്യാം, എന്നിവർ ആലപിച്ച ഗാനങ്ങൾ ആസ്വാദകരുടെ മനസ്സു കവർന്നു. വൈകീട്ട് അഞ്ചുമണിക്ക് ആരംഭിച്ച സംഗീത പരിപാടി രാത്രി 10 വരെ നീണ്ടു നിന്നു..
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post