പാനൂർ : വടകര പാർലമെൻ്റ് എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ.ശൈലജ ടീച്ചറുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കേരള കോ.ഓപ്പറേറ്റീവ് എംപ്ലോയീസ് സെൻറർ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി സഹകാരി സംഗമം സംഘടിപ്പിച്ചു..പുത്തൂർ പി.ആർ മന്ദിരത്തിൽ നടന്ന. പരിപാടി കെ.പി.മോഹനൻ എം.എൽ എ ഉദ്ഘാടനം ചെയ്തു.കെ.സി.ഇ.സി ജില്ലാ പ്രസിഡണ്ട് സജീന്ദ്രൻ പാലത്തായി അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് വടകര പാർലമെൻറ് കമ്മിറ്റി പ്രസിഡണ്ട്എം.കെ.ഭാസ്ക്കരൻ,ആർ.ജെ.ഡി.സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.പ്രവീൺ, , ആർ.ജെ.ഡി.ജില്ലാ ജനറൽ സെക്രട്ടറി രവീന്ദ്രൻ കുന്നോത്ത്, രാഷ്ട്രീയമഹിളാ ജനത സംസ്ഥാന പ്രസിഡണ്ട് ഒ.പി. ഷീജ ,ആർ ‘ജെ.ഡി കൂത്തുപറമ്പ് മണ്ഡലം പ്രസിഡണ്ട് പി.ദിനേശൻ, ആർ. ജെ.ഡി ജില്ലാ വൈസ്പ്രസിഡണ്ട് എൻ.ധനഞ്ജയൻഎന്നിവർ പ്രസംഗിച്ചു..കെ.സി.ഇ.സി. സംസ്ഥാന സെക്രട്ടറി കെ. ശ്രീഷ്മ സ്വാഗതവും ആർ. ജെ.ഡി മണ്ഡലം സെക്രട്ടറി വി.പി.മോഹനൻ നന്ദിയും പറഞ്ഞു
Sign in
Sign in
Recover your password.
A password will be e-mailed to you.