പാനൂർ: മട്ടന്നൂരിൽ ചേർന്ന തലശ്ശേരി താലൂക്ക് എൻ എസ്എസ് കരയോഗ യൂണിയൻ ഭരണ സമിതി തെരഞ്ഞെടുപ്പ് പൊതുയോഗം എം.പി. ഉദയഭാനു പ്രസിഡന്റും സി. പി. പദ്മനാഭൻ വൈസ് പ്രസിഡന്റും ആയ 15 അംഗ ഭരണ സമിതിയെ തെരഞ്ഞെടുത്തു. താലൂക്ക് ഭരണ സമിതി അംഗങ്ങളായിപി.കെ.ഭരതൻ നമ്പ്യാർ, കെ.വിജയരാഘവൻ , കെ.ദാമോദരൻ, കെ. പ്രഭാകരൻ, പി.വി.മാധവൻ നായർ , കെ. സുനിൽ കുമാർ , പി.എം രമേഷ് ബാബു, കെ.പ്രഭാകരൻ നമ്പ്യാർ, വി. രഘുനാഥൻ, എം.അനന്തൻ, എം ആർ രജീഷ്, എൻ.പി.ബാലചന്ദ്രൻ , പി.വി പ്രേമചന്ദ്രൻ നമ്പ്യാർ എന്നിവരെയും താലൂക്ക് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായി
പി. ബാലൻ നായർ (പ്രസിഡന്റ് ),
പി.പി.രാമചന്ദ്രൻ മാസ്റ്റർ, സി.വി. ബാലകൃഷ്ണൻ മാസ്റ്റർ, വി.പ്രശാന്ത് കുമാർ , വി ബാലകൃഷ്ണൻ എന്നിവരെ കമ്മിറ്റി അംഗങ്ങളായും യൂണിയൻ ഇലക്ടറൽ റോൾ മെമ്പർ ആയി മാലതി രാമചന്ദ്രനെയും തിരഞ്ഞെടുത്തു.
തെരഞ്ഞെടുപ്പ് നടപടികൾക്ക് യൂണിയൻ സെക്രട്ടറി യു. രാജഗോപാൽ നേതൃത്വം നൽകി.തളിപ്പറമ്പ് യൂണിയൻ സെക്രട്ടറി പി വി ചന്ദ്രബാബു മേൽനോട്ടം വഹിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post