നെല്ലാച്ചേരി: നെല്ലാച്ചേരി പള്ളിയുടെ പിറകിൽ രണ്ട് യുവാക്കൾ മരിച്ച നിലയിൽ . ഓർക്കാട്ടേരി കാളിയത്ത് ശങ്കരന്റെ മകൻ രന്ദീപ് (29). കുന്നുമ്മക്കര തോട്ടോളി ബാബുവിന്റെ മകൻ അക്ഷയ് (25)എന്നിവരാണ് മരിച്ച നിലയിൽ കണ്ടത് പരിസരത്തു നിന്നും സിറിഞ്ചുകളും കണ്ടെത്തിയിട്ടുണ്ട്. എടച്ചേരി പോലീസ് സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു വരുന്നു.നെല്ലാച്ചേരി പള്ളിയുടെ പിറകിലുള്ള ആളൊഴിഞ്ഞ പറമ്പിലാണ് മരിച്ച നിലയിൽ കണ്ടത്. ഈ സ്ഥലം ലഹരി മാഫിയകളുടെ സ്ഥിരം കേന്ദ്രമാണെന്നും പ്രദേശവാസികൾ പറയുന്നു.