മട്ടന്നൂർ: റബ്ബർ ടാപ്പിംഗിൽ വിദഗ്ധ പരിശീലനം നൽകുന്നതിലേക്കായി തലശ്ശേരി റബ്ബർ ബോർഡ് റീജിയണൽ ഓഫീസിൻറെ പരിധിയിൽ നടുവനാട് (മട്ടന്നൂർ) പ്രവൃത്തിക്കുന്ന ടാപ്പിംഗ് പരിശീലന കേന്ദ്രത്തിൽ (TSS) അടുത്ത ബാച്ച് 16-04-2024 ന് ( ചൊവ്വ്ഴ്ച്ച ) ആരംഭിക്കുന്നു. 30 പ്രവർത്തി ദിവസമാണ് കോഴ്സിന്റെ കാലാവധി. പരിശീലനം നേടുവാൻ ആഗ്രഹിക്കുന്ന 18 നും 60 നും ഇടയിൽ പ്രായമുള്ള എഴുത്തും വായനയും അറിയാവുന്ന വ്യക്തികൾ ആധാർ കാർഡിൻറെ കോപ്പി സഹിതം ടാപ്പിംഗ് പരിശീലന കേന്ദ്രത്തിൽ 16-04-2024 ന് രാവിലെ 9.30 മണിക്ക് ഹാജരാകണമെന്ന് തലശ്ശേരി റബ്ബർ ബോർഡ് ഡെപ്യൂട്ടി റബ്ബർ പ്രൊഡക്ഷൻ കമ്മീഷണർ അറിയിക്കുന്നു. അന്വേഷണങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ- 9495096490, 6009663383.