പാനൂർ: അണിയാരം ശ്രീരഞ്ജിനി കലാക്ഷേത്രം വാർഷികാഘോഷം ഏപ്രിൽ 5 ന് വെള്ളിയാഴ്ച നടക്കും. അണിയാരം അയ്യപ്പക്ഷേത്രം ഓഡിറ്റോറിയത്തിൽ രാവിലെ 10 മണിക്ക് വാർഷികാഘോഷ പരിപാടികൾ ആരംഭിക്കും. വിവിധ രംഗങ്ങളിൽ മികവ് കാട്ടിയ പ്രതിഭകൾ മനീഷ് പുലരി , ശലഭ , ഇവാനിയ എന്നിവരെ ഉദ്ഘാടനച്ചടങ്ങിൽ ആദരിക്കും. മുദ്രപത്രം മാസിക മുഖ്യപത്രാധിപരും ജൻവാണി റേഡിയോ പ്രോഗ്രാം കോർഡിനേറ്ററുമായ വി.ഇ. കുഞ്ഞനന്തൻ വാർഷികാഘോഷം ഉദ്ഘാടനം നിർവ്വഹിക്കും. ശ്രീരഞ്ജിനി കലാക്ഷേത്രം പി.ടി.എ.പ്രസിഡണ്ട് വെള്ളില സുരേഷ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ അണിയാരം അയ്യപ്പക്ഷേത്രം പ്രസിഡണ്ട് എൻ.പി.ജയചന്ദ്രൻ ആശംസയർപ്പിക്കും. കൺവീനർ മുകുന്ദൻ പുലരി സ്വാഗതവും ഡയരക്ടർ പി.വി.വേണു ഗോപാലൻ കൃതജ്ഞതയും പറയും.
തുടർന്ന് കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികൾ അരങ്ങേറും
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post